ലണ്ടന്‍: ശ്രീലങ്കന്‍ താരം ലസിത് മലിംഗയില്‍ നിന്ന് സ്ലോവര്‍ പന്തുകളുടെ രഹസ്യ തന്ത്രങ്ങള്‍ മനസിലാക്കി ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയ്‌നിസ്. ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഓസീസിനോട് പരാജയപ്പെട്ടെങ്കിലും ശ്രീലങ്കന്‍ താരം അതൊന്നും മുഖത്ത് കാണിച്ചില്ല. വിലപ്പെട്ട ആയുധങ്ങളില്‍ ഒന്നായ സ്ലോവറുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് താരത്തെ പഠിപ്പിച്ചുകൊടുക്കുകയായിരുന്നു. മലിംഗ, ഓസീസ് ഓള്‍റൗണ്ടറെ പരിശീലിപ്പിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. വീഡിയോ കാണാം...