ലീഡ്‌സ്: കരിയറിലെ നൂറാം ഏകദിനം കളിക്കുന്ന ഇംഗ്ലീഷ് താരം മൊയിന്‍ അലിക്ക് ആശംസകളുമായി ഫുട്ബോള്‍ ഇതിഹാസം സ്റ്റീവന്‍ ജെറാഡ്. ലോകകപ്പില്‍ ഇംഗ്ലണ്ട്- ശ്രീലങ്ക മത്സരത്തിന് മുന്‍പാണ് ഇംഗ്ലണ്ടിന്‍റെയും ലിവര്‍പൂളിന്‍റെയും ഇതിഹാസ നായകനായ ജെറാഡ്, അലിക്ക് ആശംസകളുമായെത്തിയത്.

ജെറാഡിന്‍റെ സന്ദേശം ലോകകപ്പിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഐസിസി പങ്കുവെച്ചിട്ടുണ്ട്.

ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ നിര്‍ണായക താരങ്ങളില്‍ ഒരാളാണ് മുപ്പത്തിരണ്ടുകാരനായ മൊയിന്‍ അലി. അഫ്‌ഗാനിസ്ഥാനെതിരെ കഴിഞ്ഞ മത്സരത്തില്‍ ഒന്‍പത് പന്തില്‍ 31 റണ്‍സ് അടിച്ചെടുത്ത് മൊയിന്‍ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ 99 ഏകദിനങ്ങളില്‍ നിന്ന് 83 വിക്കറ്റും 1744 റണ്‍സും അലിയുടെ പേരിലുണ്ട്.