Asianet News MalayalamAsianet News Malayalam

'അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഇന്ത്യ പാകിസ്ഥാനെ തോല്‍പ്പിക്കും': റെയ്ന

ലോകകപ്പിന്‍റെ കളിക്കളത്തില്‍ ജൂണ്‍ 16 നാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ആക്രമണത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ലാത്ത സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലെയും കളിആരാധകര്‍ ഉറ്റു നോക്കുന്ന മത്സരമാണിത്

suresh raina talking about India- Pakistan match in world cup
Author
London, First Published Jun 2, 2019, 10:33 AM IST

ലണ്ടന്‍: നിരവധി റെക്കോഡുകളുമായി ലോകകപ്പിന്‍റെ ചരിത്രത്താളുകളില്‍ ഇടം പിടിച്ച ടീമുകളാണ് ഇന്ത്യയും പാകിസ്ഥാനും. പാകിസ്ഥാനെതിരെ വലിയ വിജയങ്ങള്‍ നേടിയ ചരിത്രമുള്ള ടീം ഇന്ത്യ ഇത്തവണയും വിജയത്തില്‍ താഴെയൊന്നും പ്രതീക്ഷിക്കുന്നില്ല. 

ലോകകപ്പിന്‍റെ കളിക്കളത്തില്‍ ജൂണ്‍ 16 നാണ് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. ഫെബ്രുവരിയില്‍ നടന്ന പുല്‍വാമ ആക്രമണത്തിനു ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്ര സുകകരമല്ലാത്ത സാഹചര്യത്തില്‍ ഇരു രാജ്യങ്ങളിലെയും കളിആരാധകര്‍ ഉറ്റു നോക്കുന്ന മത്സരമാണിത്. ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യയുടെ സാധ്യതകളെ വിലയിരുത്തുകയാണ് 2011 ല്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗം കൂടിയായ  ഇന്ത്യന്‍ ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ സുരേഷ് റെയ്ന. 

'ഇന്ത്യന്‍ ടീമിലെ ഒരു താരവും ഇപ്പോള്‍ പാകിസ്ഥാനുമായുള്ള മത്സരത്തെക്കുറിച്ച് ചിന്തിക്കാനിടയില്ല. കാരണം പാകിസ്ഥാനുമായുള്ള മത്സരത്തിന് മുമ്പ്  ടീമിന് ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ,ന്യൂസിലാന്‍റ്  എന്നീ പ്രഗത്ഭന്മാരെ നേരിടേണ്ടതായുണ്ട്. ലോകകപ്പ് സ്വന്തമാക്കാന്‍ കഴിവുള്ള താരങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഈ ടീമുകളെ തോല്‍പ്പിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.

മികച്ച ഒരു തുടക്കം ടീമിന് ആവശ്യമാണ്. ഈ കളികളൊക്കെ വിജയിച്ചാല്‍ യാതൊരു രീതിയിലുളള സമ്മര്‍ദ്ദവും ടീമിന് മേലുണ്ടാവില്ല. അങ്ങനെയെങ്കില്‍ പാകിസ്ഥാനെതിരെ  ഇന്ത്യക്ക് സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിക്കും. ഒപ്പം വിജയവും സുനിശ്ചിതമായിരിക്കും. അതല്ല ആദ്യ മത്സരങ്ങളില്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ സ്വാഭാവികമായും പാകിസ്ഥാനെതിരായ മത്സരം ഇന്ത്യക്ക് സമ്മര്‍ദ്ദം നല്‍കും. 

ലോകകപ്പ് സ്വന്തമാക്കാന്‍ കഴിവുള്ള താരങ്ങളാണ് ഇന്ത്യന്‍ ടീമിലുള്ളത്. ബൗളിംഗ് നിരയും ബാറ്റിംഗ് നിരയും മികച്ചതാണ്. ഒമ്പത് മാച്ചുകളാണ് ഇന്ത്യക്ക് കളിക്കേണ്ടത്'. 
മികച്ച തുടക്കം ലഭിക്കുന്നത് വളരെ പ്രധാനമാണെന്നും റെയ്ന കൂട്ടിച്ചേര്‍ത്തു. പാകിസ്ഥാനുമായുള്ള മാച്ചിന് മുമ്പ്  ഇന്ത്യ അഞ്ചാം തിയ്യതി ദക്ഷിണാഫ്രിക്കയുമായും ഒമ്പതിന് ഓസ്ട്രേലിയയുമായും 13 ന് ന്യൂസിലാന്‍റുമായും ഏറ്റുമുട്ടും. ആദ്യ കളിക്കായി ഇന്ത്യ ഒരാഴ്ചയാണ് കാത്തിരിക്കേണ്ടി വരുന്നത്.

Follow Us:
Download App:
  • android
  • ios