ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയുടെ ഫൈനല്‍ മോഹങ്ങള്‍ക്ക് തിരിച്ചടിയായത് ടീമിന്‍റെ മുന്‍നിര ബാറ്റിംഗ് നിരയുടെ തകര്‍ച്ചയായിരുന്നു. കിവികള്‍ ബൗളിംഗ് ആക്രമണം തുടങ്ങിയപ്പോള്‍ തുടക്കത്തില്‍ തന്നെ മിന്നും താരങ്ങളെ ഇന്ത്യക്ക് നഷ്ടമായി. 

പിടിച്ചു നില്‍ക്കുമെന്ന് തോന്നിപ്പിച്ച ദിനേഷ് കാര്‍ത്തിക്കിന്‍റെ പുറത്താകല്‍ ഒരു കിടിലന്‍ ക്യാച്ചിലൂടെയായിരുന്നു. ഈ ലോകകപ്പിലെ മനോഹരമായി ക്യാച്ചുകളില്‍ ഒന്നായിരുന്നു അത്. മാറ്റ് ഹെന്‍റിയുടെ പന്തില്‍ ബൗണ്ടറി അടിക്കാനുള്ള ശ്രമം തടഞ്ഞ നീഷാം പന്ത് കൈപ്പിടിയിലൊതുക്കുകയായിരുന്നു. കാര്‍ത്തിക്കിന്‍റെ ശ്രമം നീഷാം ഒറ്റകൈയ്യില്‍ പറന്ന് പിടിക്കുകയായിരുന്നു. 

വീഡിയോ കാണാം