Asianet News MalayalamAsianet News Malayalam

'നാലാം നമ്പര്‍ ഉറപ്പിച്ച് രാഹുല്‍'; സെഞ്ചുറിയില്‍ ക്രിക്കറ്റ് ലോകത്തിന്‍റെ അഭിനന്ദനപ്രവാഹം

ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഏറെ തിരയുന്ന നാലാം നമ്പറില്‍ ഇറങ്ങിയാണ് രാഹുലിന്‍റെ സെഞ്ചുറി. രാഹുലിന്‍റെ ഇന്നിംഗ്‌സ് കണ്ട് താരം നാലാം നമ്പര്‍ ഉറപ്പിച്ചു എന്നാണ് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം. 

Twitter Reactions on KL Rahul century at number four
Author
cardiff, First Published May 28, 2019, 7:58 PM IST

കാര്‍ഡിഫ്: ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ കെ എല്‍ രാഹുലിന്‍റെ സെഞ്ചുറിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഏറെ തിരയുന്ന നാലാം നമ്പറില്‍ ഇറങ്ങിയാണ് രാഹുലിന്‍ തകര്‍പ്പന്‍ സെഞ്ചുറി. അതും സമ്മര്‍ദ്ധഘട്ടത്തെ അതിജീവിച്ച് ടീമിന്‍റെ നെടുംതൂണായ ഇന്നിംഗ്‌സ്. രാഹുലിന്‍റെ ഇന്നിംഗ്‌സ് കണ്ട് താരം നാലാം നമ്പര്‍ ഉറപ്പിച്ചു എന്നാണ് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണം. 

ധവാനും രോഹിതും കോലിയും നേരത്തെ പുറത്തായി തകര്‍ന്ന ഇന്ത്യയെ കരകയറ്റുകയായിരുന്നു രാഹുല്‍. രാഹുല്‍ 99 പന്തില്‍ 12 ഫോറും നാല് സിക്‌സും സഹിതം 108 റണ്‍സെടുത്തു. സാബിറിനാണ് വിക്കറ്റ്. അഞ്ചാം വിക്കറ്റില്‍ എം എസ് ധോണിക്കൊപ്പം കൂട്ടിച്ചേര്‍ത്ത 164 റണ്‍സ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറില്‍ എത്തിക്കുന്നതില്‍ നിര്‍ണായകമായി. 

Twitter Reactions on KL Rahul century at number four

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 359 റണ്‍സെടുത്തു. രാഹുല്‍ 108 റണ്‍സെടുത്തപ്പോള്‍ ധോണി 113ല്‍ പുറത്തായി. സിക്‌സറടിച്ച് സ്റ്റൈലായാണ് ധോണി 100 തികച്ചത്. കോലി(47) ഹാര്‍ദിക് (11 പന്തില്‍ 22 റണ്‍സ്) എന്നിവരുടെ ബാറ്റിംഗും ഇന്ത്യന്‍ സ്‌കോറില്‍ നിര്‍ണായകമായി. ബംഗ്ലാദേശിനായി റുബേലും ഷാക്കിബും രണ്ടും സൈഫുദീനും മുസ്‌താഫിസുറും ഓരോ വിക്കറ്റും വീഴ്‌ത്തി. 

Follow Us:
Download App:
  • android
  • ios