ഫാന്‍സിനൊപ്പം ചിത്രങ്ങള്‍ എടുത്തും ഭക്ഷണം കഴിച്ചും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും ലണ്ടനില്‍ അവധിക്കാലം ആഘോഷമാക്കുകയാണ് കോലിയും അനുഷ്കയും. 

ലണ്ടന്‍: ലോകകപ്പ് സെമിയില്‍ തോറ്റു പുറത്തായതിന് പിന്നാലെ ലണ്ടനില്‍ അവധി ആഘോഷിക്കുകയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ഭാര്യ അനുഷ്ക ശര്‍മ്മയും. ഫാന്‍സിനൊപ്പം ചിത്രങ്ങള്‍ എടുത്തും ഭക്ഷണം കഴിച്ചും സ്ഥലങ്ങള്‍ സന്ദര്‍ശിച്ചും ലണ്ടന്‍ അവധിക്കാലം ആഘോഷമാക്കുകയാണ് ഇരുവരും.

ഒരേ പോലെയുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ചിത്രങ്ങളില്‍ പ്രതൃക്ഷപ്പെട്ടത്. സിനിമയില്‍ നിന്നും ബ്രേക്ക് എടുത്താണ് അനുഷ്ക ലോകകപ്പ് കാണാനും ഇന്ത്യന്‍ ടീമിന് പിന്തുണ നല്‍കാനുമായി ലണ്ടനില്‍ എത്തിയത്. നേരത്തെ ലീഡ്സിലെ മലയാളിയുടെ ഒരു റെസ്റ്റോറന്‍റില്‍ കോലിയും അനുഷ്കയും എത്തിയത് വാര്‍ത്തയായിരുന്നു. ഇവിടെ നിന്നും കേരള രീതിയിലുള്ള ഭക്ഷണം കഴിച്ചാണ് ഇരുവരും മടങ്ങിയത്. 

ചിത്രങ്ങള്‍ കാണാം 

View post on Instagram


View post on Instagram
View post on Instagram