മാഞ്ചസ്റ്റര്‍: ഏകദിന ക്രിക്കറ്റില്‍ വേഗത്തില്‍ 11,000 റണ്‍സ് നേടിയ താരമെന്ന നേട്ടത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ മറികടന്ന് വിരാട് കോലി. പാക്കിസ്ഥാനെതിരായ മത്സരത്തില്‍ 57 റണ്‍സ് നേടിയതോടെയാണ് കോലി റെക്കോര്‍ഡിട്ടത്. സച്ചിന്‍ 276 ഇന്നിംഗ്‌സില്‍ പതിനൊന്നായിരം ക്ലബില്‍ എത്തിയപ്പോള്‍ 222 ഇന്നിംഗ്‌സില്‍ നിന്നാണ് കോലിയുടെ റെക്കോര്‍ഡ് വേട്ട.

ഏകദിനത്തില്‍ അരങ്ങേറി 11-ാം വര്‍ഷത്തില്‍ 11000 റണ്‍സെന്ന നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും 57 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ കോലിക്ക് സ്വന്തമായി. ഇതിനുപുറമെ ഏകദിന ക്രിക്കറ്റില്‍ 11000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബാറ്റ്സ്മാനുമായി കോലി. ഏകദിന ക്രിക്കറ്റില്‍ അതിവേഗം 10000 റണ്‍സ് പിന്നിട്ടതിന്റെ റെക്കോര്‍ഡും വിരാട് കോലിയുടെ പേരിലാണ്.