ലണ്ടന്‍: ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ കുറിച്ച് സഹ പരിശീലകന്‍ റിക്കി പോണ്ടിംഗിന്‍റെ പ്രവചനം. പാക്കിസ്ഥാനെതിരെ പുറത്തെടുത്ത പ്രകടനം തുടര്‍ന്നാല്‍ ലോകകപ്പിലെ റണ്‍വേട്ടക്കാരനാകും വാര്‍ണര്‍ എന്നാണ് പോണ്ടിംഗ് പറഞ്ഞത്. 

പാക്കിസ്ഥാനെതിരെ ഓസ്‌ട്രേലിയയുടെം നാലാം മത്സരത്തില്‍ വിജയശില്‍പിയായിരുന്നു വാര്‍ണര്‍. 111 പന്തില്‍ 107 റണ്‍സാണ് വാര്‍ണറുടെ ബാറ്റില്‍ നിന്ന് പിറന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തിന് ശേഷമുള്ള മടങ്ങിവരവില്‍ വാര്‍ണറുടെ ആദ്യ അന്താരാഷ്ട്ര സെഞ്ചുറിയാണിത്. 

ലോകകപ്പില്‍ ട്രാക്കിലായിക്കഴിഞ്ഞു ഡേവിഡ് വാര്‍ണര്‍. ഓസ്‌ട്രേലിയയുടെ ആദ്യ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ 89 റണ്‍സെടുത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ മൂന്ന് റണ്‍സില്‍ പുറത്തായിരുന്നു. എന്നാല്‍ ഇന്ത്യയോട് തോറ്റെങ്കിലും 56 പന്തില്‍ 84 റണ്‍സെടുത്തു വാര്‍ണര്‍.