എന്തൊരു പറക്കല്‍, എന്തൊരു ക്യാച്ച്! കോലിയെ പറന്നുപിടിച്ച് ഡികോക്ക്- വീഡിയോ

സതാംപ്‌ടണ്‍: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഓപ്പണര്‍ ശിഖര്‍ ധവാനെ ഇന്ത്യക്ക് തുടക്കത്തിലെ നഷ്ടമായപ്പോള്‍ പ്രതീക്ഷ നായകന്‍ വിരാട് കോലിയിലായിരുന്നു. എന്നാല്‍ 16-ാം ഓവറില്‍ ഫെലുക്‌വായോയുടെ പന്തില്‍ ബാറ്റ് വെച്ച് കിംഗ് കോലി വിക്കറ്റ് കീപ്പര്‍ ക്വിന്‍റണ്‍ ഡികോക്കിന്‍റെ കൈകളില്‍ അവസാനിച്ചു. ലോകോത്തരം എന്ന് പറയാവുന്ന നെടുനീളന്‍ ഡൈവിംഗിലൂടെയായിരുന്നു ഡികോക്കിന്‍റെ ക്യാച്ച്. 

Scroll to load tweet…

പുറത്താകുമ്പോള്‍ 34 പന്തില്‍ 18 റണ്‍സ് മാത്രമാണ് കോലിയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നത്. ഇതിനിടെ നേടിയത് ഒരു ബൗണ്ടറി മാത്രവും. കോലിയുടെ വിക്കറ്റ് വീണതോടെ ഇന്ത്യ 15.6 ഓവറില്‍ രണ്ട് വിക്കറ്റിന് 54 റണ്‍സ് എന്ന നിലയിലായി. നേരത്തെ സ്‌കോര്‍ ബോര്‍ഡില്‍ 13 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ധവാനെ റബാഡ പുറത്താക്കിയിരുന്നു. ധവാന്‍റെ ക്യാച്ചും ഡികോക്കിനാണ്. 
കോലിയെ പുറത്താക്കാന്‍ ഡികോക്കെടുത്ത വണ്ടര്‍ ക്യാച്ച് കാണാന്‍ ക്ലിക്ക് ചെയ്യുക