ഒറ്റകൈയില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത ഫോട്ടോഗ്രാഫര്‍ ബെന്‍ സ്റ്റോക്‌സിന് കടുത്ത വെല്ലുവിളിയാണെന്ന് ഐസിസി പറയുന്നു. 

ഓവല്‍: കാണികള്‍ കൈപ്പിടിയിലൊതുക്കിയ നിരവധി ക്യാച്ചുകള്‍ ക്രിക്കറ്റ് ചരിത്രത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട്. അതില്‍ ചിലതൊക്കെ ഒറ്റകൈയന്‍ ക്യാച്ചുകളായിരുന്നു. ദക്ഷിണാഫ്രിക്ക- ബംഗ്ലാദേശ് മത്സരത്തിലും സമാനമായ ഒറ്റകൈയന്‍ ക്യാച്ച് ഗാലറിയില്‍ കാണാനായി. എന്നാല്‍ ഇത്തവണ ഒരു ഫോട്ടോഗ്രാഫറാണ് ഈ ക്യാച്ചെടുത്തത് എന്നു മാത്രം.

ബംഗ്ലാദേശ് സ്‌പിന്നര്‍ മൊസദേക് ഹൊസൈനെ സിക്‌സടിച്ച് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡുപ്ലസിസ് ഉയര്‍ത്തിവിട്ട പന്താണ് ഫോട്ടോഗ്രാഫര്‍ കൈക്കലാക്കിയത്. ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ഒറ്റകൈയില്‍ പറക്കും ക്യാച്ചെടുത്ത ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്സിന് വെല്ലുവിളിയാണ് ഈ ഫോട്ടോഗ്രാഫര്‍ എന്ന് ഐസിസി പറയുന്നു. 

Scroll to load tweet…