ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന് മുമ്പെ കിരീടമുയര്‍ത്തി കിരീടമുയര്‍ത്തി ഇംഗ്ലീഷ് പട. ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായി സംഘടിപ്പിച്ച രസകരമായ തെരുവ് ക്രിക്കറ്റിലാണ് ഇംഗ്ലണ്ട് ചാംപ്യന്മാരായത്. ഓസ്‌ട്രേലിയ രണ്ടാം സ്ഥാനക്കാരായപ്പോള്‍ ഇന്ത്യ അവസാന സ്ഥാനത്താണ്. രണ്ട് പേര്‍ മാത്രമുള്ള ടീമില്‍ മുന്‍ ക്രിക്കറ്റ് താരവും ഒരു സെലിബ്രറ്റിയുമാണ് കളിക്കുക. ഇന്ത്യക്ക് വേണ്ടി അനില്‍ കുംബ്ലെയും ഫര്‍ഹാന്‍ അക്തറുമാണ് കളിച്ചത്. 

എന്തായാലും മത്സരം കാണികള്‍ക്ക് പുതിയ അനുഭവമായി. മാള്‍ റോഡിലെ വേദിക്ക് മുന്നിലായിരുന്നു ചെറിയൊരു ക്രിക്കറ്റ് മത്സരം. പാക്കിസ്ഥാനായി മലാല യൂസഫ്‌സായും മുന്‍താരം അസര്‍ അലിയുമാണ് കളിച്ചത്. വെസ്റ്റീസിനായി സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്. ഒരു മിനിറ്റ് സമയത്തില്‍ കൂടുതല്‍ റണ്‍സെടുക്കുന്നവര്‍ക്ക് ജയിക്കാം.

മത്സരത്തില്‍ കെവിന്‍ പീറ്റേഴ്‌സന്റെ നേതൃത്വത്തിലുള്ള ആതിഥേയ ടീമിന് തന്നെയായിരുന്നു ജയം. ബ്രറ്റ് ലീയുടെ നേതൃത്വത്തിലുള്ള ഓസിസ് ടീമിന് രണ്ടാം സ്ഥാനം. ഇന്ത്യയാവട്ടെ അവസാന സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു. മത്സരത്തിന്റെ വീഡിയോ കാണാം..