ലണ്ടന്‍: ക്രിക്കറ്റ് ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം ഐസിസി  പുറത്തിറക്കി. 'സ്റ്റാന്‍ഡ് ബൈ' എന്നാണ് ആല്‍ബത്തിന് പേരിട്ടിരിക്കുന്നത്. ബ്രിട്ടനിലെ പ്രമുഖ ബാന്‍ഡായ റുഡിമെന്റലും പുതിയ ഗായികയായ സൈറസും ചേര്‍ന്നാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

ലോകകപ്പിന് വേദിയാകുന്ന 11 വേദികളും ബ്രിട്ടനിലെ പ്രധാന നഗരങ്ങളിലും മത്സരം നടക്കുന്ന സമയം ഗാനം പ്രദര്‍ശിപ്പിക്കും. ലോകകപ്പിന് ഇനി 13 ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. 46 ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഗാനം കാണാം..