ടോന്റണ്‍: പല തരത്തിലുള്ള ഹിറ്റ് വിക്കറ്റുകള്‍ ക്രിക്കറ്റില്‍ ഉണ്ടായിട്ടുണ്ട്. സ്റ്റംപില്‍ ബാറ്റ് തട്ടിയും ഹെല്‍മറ്റ് വീണും ബാറ്റ്‌സ്മാന്റെ കാല് തട്ടിയും ബാറ്റ്‌സ്മാന്‍ പുറത്താവാറുണ്ട്. ലോകകപ്പില്‍ ബംഗ്ലാദേശ്- വെസ്റ്റ് ഇന്‍ഡീസ് മത്സരത്തിലും അത്തരത്തിലൊരു രസകരമായ ഹിറ്റ് വിക്കറ്റുണ്ടായി. എന്നാല്‍ അംപയര്‍ ഔട്ട് അനുവദിച്ചില്ലെന്ന് മാത്രം.

മുസ്തഫിസുര്‍ റഹ്മാന്‍ എറിഞ്ഞ 49ാം ഓവറിലാണ് സംഭവം. ബംഗ്ലാദേശ് പേസറുടെ യോര്‍ക്കറിനെതിരെ വിന്‍ഡീസ് താരം ഒഷാനെ തോമസ് ഒരു ഷോട്ട് കളിച്ചു. എന്നാല്‍ അദ്ദേഹത്തിന് പന്ത് തൊടാനായില്ല. ഷോട്ടിന് ശേഷം ബാറ്റ് താഴ്ത്തുന്നതിനിടെ ബാറ്റ് സ്റ്റംപില്‍ കൊള്ളുകയായിരുന്നു. ഹിറ്റ് വിക്കറ്റിന് അപ്പീല്‍ ചെയ്‌തെങ്കിലും അമ്പയര്‍ ഔട്ട് വിളിച്ചില്ല. 

ആക്ഷന്‍ കഴിഞ്ഞതിന് ശേഷമാണ് ബാറ്റ് സ്റ്റംപില്‍ കൊണ്ടതെന്നായിരുന്നു തേര്‍ഡ് അമ്പയറുടെ വാദം.