കഴിഞ്ഞ ലോകകപ്പിനിടെ അനുഷ്ക ശര്‍മ്മയ്ക്കൊപ്പം വിരാട് കോലി കറങ്ങിനടന്നത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
ലണ്ടന്‍: ഇന്ത്യൻ നായകൻ വിരാട് കോലിക്ക് പിന്തുണയുമായി ഭാര്യ അനുഷ്ക ശര്‍മ്മ ലണ്ടനിലെത്തി. ഇരുവരും കറങ്ങിനടക്കുന്ന ചിത്രങ്ങള്‍ അതിവേഗം വൈറലാവുകയും ചെയ്തു. മറ്റന്നാള്‍ അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇതിനിടയിലുള്ള ഇടവേളയില്‍ ഇന്ത്യൻ താരങ്ങളെ പുറത്തുപോകാൻ അനുവദിച്ചിരുന്നു.
വിരാട് കോലി പോയത് ലണ്ടനിലെ ഷോപ്പിംഗ് മാളുകളിലേക്ക്. കൂടെ അനുഷ്ക ശര്‍മ്മയുമുണ്ടായിരുന്നു. ഈ ചിത്രം പുറത്തുവന്നതോടെയാണ് അനുഷ്കയും ലണ്ടനിലെത്തിയ കാര്യം പുറത്തുവന്നത്. 15 ദിവസം മാത്രമാണ് ഭാര്യമാര്‍ക്ക് ലണ്ടനില്‍ തങ്ങാൻ കഴിയൂ. അതിന് ശേഷം തിരിച്ചുപോകണമെന്നാണ് ബിസിസിഐയുടെ നിബന്ധന.
എം.എസ്. ധോണിയുടെ ഭാര്യ സാക്ഷി, ശിഖര്‍ ധവാന്‍റെ ഭാര്യ അയേഷ മുഖര്‍ജി, രോഹിത് ശര്‍മ്മയുടെ ഭാര്യ റിതിക എന്നിവരും ലണ്ടനിലെത്തിയിട്ടുണ്ട്. ശനിയാഴ്ച അഫ്ഗാനെതിരെ ഇന്ത്യയിറങ്ങുമ്പോള്‍ പിന്തുണയുമായി ഇവരെല്ലാം ഗ്യാലറിയിലുണ്ടാകും. അതേസമയം കഴിഞ്ഞ ലോകകപ്പിനിടെ അനുഷ്ക ശര്‍മ്മയ്ക്കൊപ്പം വിരാട് കോലി കറങ്ങിനടന്നത് ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ക്രിക്കറ്റില്‍നിന്നുള്ള ശ്രദ്ധ തിരിയാൻ കാരണമായെന്നും സെമിയില്‍ ഓസ്ട്രേലിയയോട് തോല്‍ക്കാൻ ഇതും ഒരു കാരണമായെന്നുമായിരുന്നു വിമര്‍ശനം.
