മാഞ്ചസ്റ്റര്‍: ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മത്സരമാണ് ഇന്ന് ലോകകപ്പില്‍. ചിരവൈരികളായ പാകിസ്ഥാനും ഇന്ത്യയും ഏറ്റുമുട്ടുന്നു. ഓള്‍ഡ് ട്രഫോള്‍ഡിലാണ് മത്സരം. ലോകകപ്പുകളില്‍ പാകിസ്ഥാനെതിരെ ഇന്ത്യ തോറ്റിട്ടില്ല. ഇതുവരെയുണ്ടായ ആറു പോരാട്ടങ്ങളിലും ഇന്ത്യയാണ് ജയിച്ചത്. ഏഴാമങ്കത്തിനൊടുവില്‍ ചിരിക്കുന്നത് ആരാകുമെന്നാണ് എല്ലാവരും കാത്തിരിക്കുന്നത്. 

അതിനിടെ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചാല്‍ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഏറെ സന്തോഷിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദ്ര സേവാഗിന്‍റെ കമന്‍റ്. ഇതുവരെ ആറു പോരാട്ടങ്ങളാണ് ഇരു രാജ്യങ്ങള്‍ തമ്മില്‍ നടന്നത്. ഇന്ത്യയാണ് ആറിലും വിജയിച്ചത്. ഏഴാമത്തെ മത്സരമാണ് ഇന്നത്തേത്. ഇന്ന് വിജയിച്ചാല്‍ കളിച്ച 7 മത്സരങ്ങളും ഇന്ത്യ വിജയിക്കും(7-0). 

ക്രിസ്റ്റ്യാനോയുടെ പ്രിയപ്പെട്ട നമ്പറാണ് 7. ഇന്ന് ഇന്ത്യ വിജയിച്ചാല്‍ അദ്ദേഹം ഏറെ സന്തോഷിക്കുമെന്നാണ് സേവാഗ് കൂട്ടിച്ചേര്‍ക്കുന്നത്. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോള്‍ഡിലാണ് മത്സരം.  മുന്‍  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരമാണ് ക്രിസ്റ്റ്യാനോ. ഇന്നത്തെ മത്സരത്തില്‍ വിജയം ഇന്ത്യക്ക് ഒപ്പമാകുമെന്നും സെവാഗ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു.