ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഓപ്പണറായി ഇറങ്ങി ഔട്ടാകാതെ ഇന്നിംഗ്സ് അവസാനിപ്പിക്കുന്ന രണ്ടാമത്തെ താരമാണ് അദ്ദേഹം.  

ലണ്ടന്‍: ലോകകപ്പില്‍ ശ്രീലങ്ക-ന്യൂസിലന്‍ഡ് മത്സരത്തിനിടെ ലങ്കന്‍ ഇന്നിംഗ്സ് അവസാനിച്ചപ്പോഴും ഔട്ടാകാതെ നിന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ദിമുത് കരുണരത്‌നെ. ലോകകപ്പിന്‍റെ ചരിത്രത്തില്‍ ഓപ്പണറായി ഇറങ്ങി ഔട്ടാകാതെ ഇന്നിംഗ്സ് അവസാനിപ്പിക്കുന്ന രണ്ടാമത്തെ താരമാണ് അദ്ദേഹം. 

വിന്‍റീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ റിഡ്ലി ജേക്കമ്പ്സാണ് ആദ്യതാരം.1999 ലെ ലോകകപ്പിനിടെയാണ് ആദ്യ റെക്കോര്‍ഡ് പിറന്നത്. അന്ന് ഓസീസിനെതിരായ മത്സരത്തില്‍ 110 റണ്‍സിനാണ് വിന്‍ഡീസ് പുറത്തായത്. ഓസീസ് 6 വിക്കറ്റിന് വിജയിച്ചു.