ഇന്ത്യന്‍ ടീമിന്‍റെ ഈ ലോകകപ്പിലെ ഭാവിയെന്താകുമെന്ന് പ്രവചിക്കുകയാണ് 'ദൈവം'
ലണ്ടന്‍: ലോകകപ്പിന് തുടക്കം കുറിച്ച് അഞ്ചു നാള്‍ പിന്നിട്ട ശേഷമാണ് ഇന്ത്യന്‍ ടീം ആദ്യ മത്സരത്തിന് ഇറങ്ങുന്നത്. ലോകകപ്പില്‍ മോശം പ്രകടനം നടത്തുന്ന ദക്ഷിണാഫ്രിക്കയും ആദ്യ മത്സരം വിജയിച്ചെങ്കിലും പാക്കിസ്ഥാനോട് തോറ്റു തുന്നം പാടിയ ഇംഗ്ലണ്ടും നിരാശപ്പെടുത്തുന്ന സന്ദര്‍ഭത്തിലാണ് ടീം ഇന്ത്യ കളിക്കളത്തിലേക്ക് ഇറങ്ങുന്നത്.
ആരാധകര്‍ ഏറെ കാത്തിരിക്കുന്ന ഇന്ത്യന്‍ ടീമിന്‍റെ അരങ്ങേറ്റ മത്സരത്തെക്കുറിച്ച് പ്രവചനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അതിനിടെയാണ് പ്രവചനവുമായി 'ദൈവം' എത്തുന്നത്. ഇന്ത്യന്‍ ടീമിന്‍റെ ഈ ലോകകപ്പിലെ ഭാവിയെന്താകുമെന്ന് പ്രവചിക്കുകയാണ് ഗോഡ് എന്ന പേരില്‍ ക്രിയേറ്റ് ചെയ്ത ഒരു ട്വിറ്റര്‍ അക്കൗണ്ട്.

കേദാര്‍ ജാദവ് ബൗളിംഗില്‍ ഫോമിലെത്തും, നാലാം നമ്പറില്‍ രാഹുല്‍ ഇറങ്ങും, പരിക്കിന്‍റെ പിടിയിലായ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യന്‍ ആധിപത്യം ഉണ്ടാകുമെന്നുമായിരുന്നു ഗോഡിന്‍റെ ഒരു ട്വീറ്റ്. ദൈവം എന്ന പേരിലാണ് ട്വിറ്റര്‍ അക്കൗണ്ട് എന്നതിനാല്‍ 'ട്വിറ്റര്‍ ഗോഡിനെ' ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ദൈവം സച്ചിന്‍ തെണ്ടുല്‍ക്കറുമായി ബന്ധിപ്പിച്ചിരിക്കുകയാണ് ചിലര്‍.
എന്നാല്‍ സച്ചിന് ഈ ട്വീറ്റുകളുമായി ഒരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഡേവിഡ് ജാവേര്‍ബൗം എന്ന അമേരിക്കന്‍ കോമഡി എഴുത്തുകാരനാണ് ഈ ഗോഡ് ട്വിറ്റിന് പിന്നില്‍. ഏതായാലും ഗോഡ് ട്വീറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
