ലണ്ടന്‍: പരുക്കിൽ നിന്ന് മോചിതനായാലും ശിഖർ ധവാന് ലോകകപ്പിൽ ഫീൽഡിംഗ് ദുഷ്കരമായിരിക്കുമെന്ന് ഇന്ത്യൻ ഫീൽഡിംഗ് കോച്ച് ആർ ശ്രീധർ. സ്ലിപ് പോലെ പന്ത് അതിവേഗത്തിൽ വരുന്ന സ്ഥലങ്ങളിൽ ഫീൽഡ് ചെയ്യാൻ ധവാന് പ്രയാസമായിരിക്കും.

ഇത് വീണ്ടും പരുക്കേൽക്കാൻ കാരണമാവും. ഒരാഴ്ചയെങ്കിലും കഴിയാതെ ധവാന് കളിക്കാൻ കഴിയുമോയെന്ന് പറയാൻ കഴിയില്ലെന്നും ശ്രീധർ പറഞ്ഞു. ഇന്ത്യയുടെ സ്ലിപ് ഫീൽഡർമാരിൽ ഒരാളാണ് ധവാൻ. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖര്‍ ധവാന്‍റെ പെരുവിരലിന് പൊട്ടലേറ്റത്.