Asianet News MalayalamAsianet News Malayalam

പാകിസ്ഥാനെതിരായ വിജയം ആഘോഷിക്കുന്ന സിവയും ഋഷഭ് പന്തും; കിടിലന്‍ വീഡിയോ

പാകിസ്ഥാനെതിരായ ഇന്ത്യന്‍ ടീമിന്‍റെ വിജയം ഗാലറിയില്‍ ഋഷഭ് പന്തിനൊപ്പം ആഘോഷിക്കുന്ന സിവയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.  

world cup 2019: india pakistan match Rishab Pant and Ziva enjoying indian team's win
Author
London, First Published Jun 17, 2019, 9:06 AM IST

മാഞ്ചസ്റ്റര്‍: ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ആവേശപ്പോരാട്ടത്തില്‍ ടീം ഇന്ത്യ ഗംഭീര വിജയമാണ് നേടിയെടുത്തത്. ഇന്ത്യന്‍ ടീമിന് പിന്തുണയുമായി ഇന്ത്യന്‍ താരം എംഎസ് ധോണിയുടെ കുടുംബവും മാഞ്ചസ്റ്ററിലെത്തിയിരുന്നു. അതില്‍ കാണികളുടെ മനം കവര്‍ന്നത് ധോണിയുടെ മകള്‍ സിവ ധോണിയാണ്.

പാകിസ്ഥാനെതിരായ ഇന്ത്യന്‍ ടീമിന്‍റെ വിജയം ഗാലറിയില്‍ ഋഷഭ് പന്തിനൊപ്പം ആഘോഷിക്കുന്ന സിവയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൈയ്യില്‍ മിഠായിയുമായാണ് പന്ത് സിവയ്ക്കൊപ്പം ഇരിക്കുന്നത്. ഇരുവരും മത്സരിച്ച് കൂകിവിളിക്കുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസമാണ് ഋഷഭ് പന്ത് കരുതല്‍ താരമായി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. 

വീഡിയോ കാണാം. 

Follow Us:
Download App:
  • android
  • ios