ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് ഇന്ത്യ- ഇംഗ്ലണ്ടിനെതിരെ ഇറങ്ങുകയാണ്. വൈകിട്ട് മൂന്നുമണിക്ക് എഡ്ജ്ബാസ്റ്റണിലാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ ടീമിനെ നീല ജേഴ്സിയില്‍ കാണാന്‍ സാധിക്കില്ല. മത്സരത്തിന് പുതിയ ജേഴ്സിയിലാണ് ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുക. കടും നീലയും ഒപ്പം ഓറഞ്ചും നിറമുള്ള ജേഴ്സിയാണ് മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ ധരിക്കുക. പുതിയ ജേഴ്സി ധരിച്ചുള്ള ചിത്രങ്ങൾ കളിക്കാരും പങ്കുവെച്ചിട്ടുണ്ട്. 

ബെർമിംങ്ഹാമിൽ നടന്ന വാർത്താ സമ്മേളനത്തില്‍ ഇന്നലെയാണ് കോലി ഔദ്യോഗികമായി ജേഴ്സി അവതരിപ്പിച്ചത്. കടുംനീലയും ഓറഞ്ചും ചേർന്ന ജേഴ്സിയുടെ പേരിൽ വിവാദം പുകയുന്നതിനിടെയായിരുന്നു ജേഴ്സി അവതരണം. നീലപ്പടയുടെ പുതിയ ലുക്ക് ഭാഗ്യം കൊണ്ട് വരുമോയെന്ന്  കാത്തിരുന്ന് കാണാം.