ലണ്ടന്‍: ലോകകപ്പില്‍ ടീം ഇന്ത്യ ഇന്ന് വെസ്റ്റ് ഇന്‍ഡീസിനെ നേരിടുകയാണ്. കഴിഞ്ഞ അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ അല്‍പ്പം പ്രയാസപ്പെട്ടാണ് വിജയം സ്വന്തമാക്കിയതെന്നതിനാല്‍ ഇന്ത്യന്‍ ടീം ഇന്ന് കളത്തിലിറങ്ങുക കരുതലോടെയാണ്. 

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നത് എംഎസ് ധോണിക്കാണ്. നിര്‍ണായക സമയത്ത് സ്‌കോറിംഗ് വേഗം കുറഞ്ഞതാണ് ധോണിക്ക് തിരിച്ചടിയായത്.  52 പന്തില്‍ നിന്നാണ് ധോണി 28 റണ്‍സ് നേടിയത്. ഒരു സിക്‌സര്‍ പോലും താരത്തിന് നേടാനുമായില്ല. മത്സരത്തിന് പിന്നാലെ എം എസ് ധോണിക്കെതിരെ വിമര്‍ശനവുമായി സച്ചിന്‍ തെണ്ടുല്‍ക്കറും രംഗത്തെത്തിയിരുന്നു. 

എന്നാല്‍ ധോണിയുടെ കളിയില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റിന് ആശങ്കകളില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ ബൗളിംഗ് കോച്ച്  ബി അരുണ്‍. ആ സമയത്ത് ധോണി വിക്കറ്റ് കളഞ്ഞിരുന്നെങ്കില്‍ അത് ടീമിനെ ദോഷമായി ബാധിക്കുമായിരുന്നു.  പ്രതിരോധിച്ചാണ് ടീം കളിച്ചത്.  ആ സമയത്ത് അതായിരുന്നു ശരിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.