ലണ്ടന്‍: പാകിസ്ഥാൻ മുൻ താരം ഷുഐബ് അക്തർ ഈ ലോകകപ്പില്‍ പല പ്രവചനങ്ങളും നടത്തിയിരുന്നു. അതെല്ലാം ശരിയാവുകയും ചെയ്തു. ഇന്ത്യ - പാകിസ്ഥാൻ മത്സരത്തെക്കുറിച്ച് ഇപ്പോള്‍ നടത്തിയിരിക്കുന്ന ഒരു പ്രവചനം ഇരു ടീമുകളുടേയും ആരാധകരെ നിരാശപ്പെടുത്തുന്നതാണ്.

നാളെ മാഞ്ചസ്റ്ററിലാണ് ഇന്ത്യ -പാകിസ്ഥാൻ പോരാട്ടം. മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ലോകം കാത്തിരുന്ന ഈ ആവേശപ്പോരാട്ടം മഴയില്‍ ഒലിച്ചുപോകുമെന്നാണ് ഷോയബ് അക്തറിന്‍റെ പ്രവചനം. ഈയൊരു ട്രോളും അക്തര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.

ടോസിന് ശേഷം നീന്തി നീങ്ങുന്ന ഇന്ത്യൻ നായകൻ വിരാട് കോലിയും പാക് നായകൻ സര്‍ഫ്രാസ് അഹമ്മദും. അക്തറിമ്‍റെ പ്രവചനങ്ങളെ അങ്ങനങ്ങ് തള്ളിക്കളയാനും വയ്യ. ഇംഗ്ലണ്ട് -പാകിസ്ഥാൻ മത്സരത്തിലായിരുന്നു ആദ്യ പ്രവചനം. 

പാകിസ്ഥാൻ ജയിക്കുമെന്ന് അക്തര്‍. ശക്തരായ ഇംഗ്ലണ്ടിനെ പാകിസ്താൻ 14 റണ്‍സിന് തോല്‍പ്പിക്കുകയും ചെയ്തു. രണ്ടാമത്തെ പ്രവചനം ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തില്‍. ഇന്ത്യ ജയിക്കുമെന്ന് അക്തര്‍. 36 റണ്‍സിന് ഇന്ത്യ ജയിക്കുകയും ചെയ്തു. എന്തായാലും അക്തറിന്‍റെ പുതിയ പ്രവചനം തെറ്റാകട്ടേയെന്ന് ഇന്ത്യയുടേയും പാകിസ്ഥാനേറേയും ആരാധകര്‍ ഒന്നുപോലെ ആഗ്രഹിക്കുകയാണ്. ഈ മത്സരം നടന്നില്ലെങ്കില്‍‍ ലോകകപ്പില്‍ വേറെയേത് നടന്നിട്ടെന്താ