ലണ്ടന്‍: പാകിസ്ഥാനെതിരായ വിജയത്തിന് പിന്നാലെയുള്ള ഒരാഴ്ചത്തെ ഇടവേള ആഘോഷിക്കുകയായിരുന്നു ഇന്ത്യന്‍ ടീം. അഫ്ഗാനിസ്ഥാനെതിരായ മത്സരമാണ് ഇനി ലോകകപ്പില്‍ ഇന്ത്യക്കുള്ളത്. ശനിയാഴ്ച കളിക്കളത്തില്‍ ഇറങ്ങുമ്പോള്‍ പുതിയ ലുക്കിലാവും ഇന്ത്യന്‍ ടീമിലെ പല പ്രമുഖരും. 

പുതിയ ഹെയര്‍ സ്റ്റൈല്‍ പരീക്ഷിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലിയും  ടീം അംഗങ്ങളായ എം എസ് ധോണിയും ഹര്‍ദ്ദിക് പാണ്ഡ്യയും യശ്വേന്ദ്ര ചാഹലും.  റോസ് ബൗള്‍ ഗ്രൗണ്ടില്‍ പുതിയ ലുക്കിലാവും നാലു പേരും ഇറങ്ങുക.