ലണ്ടന്‍: ലോകകപ്പിൽ ന്യൂസിലൻഡ്- അഫ്ഗാനിസ്ഥാൻ പോരാട്ടം ഇന്ന്.  ടോണ്ടന്‍ കൗണ്ട് ഗ്രൗണ്ടില്‍ വൈകിട്ട് ആറിനാണ് പോരാട്ടം. വിൻഡീസിനെയും ശ്രീലങ്കയെയും തോൽപിച്ചെത്തുന്ന ന്യൂസിലൻഡിനെ പിടിച്ചുകെട്ടുക അഫ്ഗാനിസ്ഥാന് എളുപ്പമാവില്ല. നിലവില്‍ പോയന്‍റ്  പട്ടികയില്‍ ഒന്നാമതാണ് അവര്‍. അഫ്ഗാന്‍ പോയന്‍റ് പട്ടികയില്‍ അവസാനവും. 

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഹമ്മദ് ഷെഹ്സാദ് പരുക്കേറ്റ് മടങ്ങിയത് അഫ്ഗാന് തിരിച്ചടിയാണ്. മത്സരപരിചയത്തിൽ പിന്നിലായ ഇക്രാം അലിയാണ് ഷെഹ്സാദിന്‍റെ പകരക്കാരൻ.

റഷീദ് ഖാൻ, മുഹമ്മദ് നബി, സ്പിൻ ജോഡിയിലാണ് അഫ്ഗാന്‍റെ പ്രതീക്ഷ. ഐപിഎല്ലിൽ ഇരുവരുടെയും ക്യാപ്റ്റനായിരുന്ന കെയ്ൻ വില്യംസനാണ് ന്യുസിലൻഡിനെ നയിക്കുന്നത്. ട്രെൻറ് ബോൾട്ടും ലോക്കി ഫെർഗ്യൂസനും മാറ്റ് ഹെൻറിയുമടങ്ങുന്ന കിവീസ് പേസ് നിരയെ അഫ്ഗാൻ എങ്ങനെ നേരിടുന്നമെന്നതിനെ ആശ്രയിച്ചായിരിക്കും കളിയുടെ ഗതി.