പോയിന്‍റ് പട്ടികയില്‍ നാലാമതുള്ള ന്യൂസിലാന്‍ഡിനെ മറികടന്ന് സെമിയില്‍ കടക്കുകയെന്നത് പാക്കിസ്ഥാന് മുന്നിലെ വലിയ വെല്ലുവിളിയാണ്.
ലണ്ടന്‍: ലോകകപ്പില്‍ ഇന്ന് ഏഷ്യന്‍ പോരാട്ടം. സെമിയിലേക്ക് വളരെ നേരിയ സാധ്യതയുമായി പാക്കിസ്ഥാനും വിജയം ലക്ഷ്യമിട്ട് ബംഗ്ലാദേശും ഇന്നിറങ്ങും. വൈകുന്നേരം മൂന്നു മുതല്‍ ലോഡ്സിലാണ് മത്സരം. നിലവില്‍ ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് സെമിയില്‍ കടന്നത്. പോയിന്‍റ് പട്ടികയില്‍ നാലാമതുള്ള ന്യൂസിലാന്‍റിനെ മറികടന്ന് സെമിയില്‍ കടക്കുകയെന്നത് പാക്കിസ്ഥാന് മുന്നിലെ വലിയ വെല്ലുവിളിയാണ്.
സെമിയിലേക്ക് കടക്കാന്‍ വളരെ നേരിയ സാധ്യതയാണ് പാക്കിസ്ഥാനുള്ളത്. ബംഗ്ലാദേശിനെ 300 റണ്‍സിലധികം വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ പാക്കിസ്ഥാന് നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി സെമിയിലെത്താന്‍ സാധിക്കു.
ഈ സാഹചര്യത്തില്‍ ആദ്യം ബാറ്റ് ചെയ്താല്‍ വലിയ സ്കോര്‍ നേടി എതിരാളികളെ കുറഞ്ഞ സ്കോറില്‍ പുറത്താക്കുക എന്നതാണ് പാക്കിസ്ഥാന് മുന്നിലുള്ള വഴി. അതിന് ടോസ് മുതല്‍ എല്ലാ കാര്യങ്ങളും പാക്കിസ്ഥാന് അനുകൂലമായി വരണം. അതിന് മികച്ച മത്സരം പുറത്തെടുക്കുന്നതിന് ഒപ്പം ടീമിനെ ഭാഗ്യം കൂടി തുണക്കണം.
