ലണ്ടന്‍: ഇംഗ്ലണ്ടിനെതിരെ വലിയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ പ്രതികരണവുമായി അഫ്ഗാനിസ്ഥാന്‍ താരം റാഷീദ് ഖാന്‍. 'ഒരു മോശം ദിനമുണ്ടായാല്‍ അത് മാത്രമേ ജനങ്ങള്‍ ഓര്‍ത്തിരിക്കുകയുള്ളു. പകരം പത്ത് നല്ല ദിനങ്ങള്‍ ഉണ്ടായാലും അത് ഓര്‍ത്തിരിക്കില്ലെന്നും അഫ്ഗാനിസ്ഥാന്‍ താരം റാഷിദ് ഖാന്‍ പറഞ്ഞു. 

ഇംഗ്ലണ്ടിനെതിരെ വലിയ പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം. ആ മാച്ചിനെക്കുറിച്ച് കൂടുതലായി ചിന്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ജീവിതത്തില്‍ പത്ത് നല്ല ദിനങ്ങള്‍ ഉണ്ടായാലും ആരും അത് ഓര്‍ക്കില്ല. പകരം ഒരു മോശം ദിനമുണ്ടായാല്‍ അത് മാത്രമേ ജനങ്ങള്‍ ഓര്‍ത്തിരിക്കുകയുള്ളു. അതാണ് ജനങ്ങളുടെ മനോഭാവമെന്നും റാഷിദ് ഖാന്‍ കൂട്ടിച്ചേര്‍ത്തു. ബൗളിംഗ് പരാജയത്തിന് പിന്നാലെ താരത്തിന് നേരെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നാണ് താരം പ്രതികരണവുമായി രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിന് എതിരെ നടന്ന മത്സരത്തില്‍ റാഷീദ് ഖാന്‍ ഒന്‍പത് ഓവര്‍ എറിഞ്ഞ് വിക്കറ്റൊന്നും നേടാതെ 110 റണ്‍സാണ് വഴങ്ങിയത്. ഇതോടെ വലിയ നാണക്കേടിന്‍റെ റെക്കോര്‍ഡാണ് താരം സ്വന്തം പേരിലെഴുതിയത്. തുടര്‍ന്ന് താരത്തിന് നേരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.