ലണ്ടന്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഏറ്റവും വിലപ്പെട്ട താരങ്ങളാണ് വിരാട് കോലിയും എം എസ് ധോണിയും. ഒരാള്‍ ക്യാപ്റ്റനായും മറ്റൊരാള്‍ വിക്കറ്റ് കീപ്പറായും ഇന്ത്യന്‍ ടീമില്‍ തിളങ്ങുന്നു. ഇരുവരെയും കുറിച്ച് ഇന്ത്യന്‍  ടീം കോച്ച് രവി ശാസ്ത്രിക്ക് പറയാനുള്ളത് ഇതാണ്.

"വ്യത്യസ്തമായ വ്യക്തിത്വം...രണ്ടുപേരും ചാമ്പ്യന്‍മാര്‍...ഒപ്പം ഏറെ ഫലപ്രദമായ താരങ്ങള്‍"...ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രി ഇരുവരെയും കുറിച്ച്  സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വരികളാണിവ. വെസ്റ്റ് ഇന്‍ഡീസുമായുള്ള വിജയത്തിന് പിന്നാലെയാണ് ഇന്ത്യന്‍ ടീം കോച്ച് രവി ശാസ്ത്രി തന്‍റെ പ്രിയ ശിഷ്യന്മാര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.