Asianet News MalayalamAsianet News Malayalam

കളിക്കൂട്ടുകാരന് പിന്തുണയുമായി ഗ്യാലറിയിലൊരു സെലിബ്രിറ്റി

ലോകത്താകമാനം ആരാധകരുള്ള പാട്ടുകാരിയായ റിഹാന വിൻഡീസ് താരങ്ങളിലൊരാളുടെ സഹപാഠികൂടിയാണ്.

world cup 2019: rihanna's surprise presents in west indies-sri lanka match
Author
London, First Published Jul 2, 2019, 9:21 AM IST

ലണ്ടന്‍: ശ്രീലങ്കയ്ക്കെതിരായ മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ടീമിന് പിന്തുണയുമായി ഗ്യാലറിയിലൊരു സെലിബ്രിറ്റിയുണ്ടായിരുന്നു. ലോകത്തെ അതിസമ്പന്നയായ ഗായിക റിഹാന. ഒമ്പത് ഗ്രാമി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഗായികയാണ് റിഹാന. ടൈം മാഗസിന്റെ 2018-ല്‍ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിലും റിഹാന ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു പാട്ട് പോലും ചിട്ടപ്പെടുത്തിയിട്ടില്ല. എന്നിട്ടും ഫോബ്സ് മാസിക തെരഞ്ഞെടുത്ത അതിസമ്പന്ന ഗായികയാണ് ഇപ്പോഴും റിഹാന.

ലോകത്താകമാനം ആരാധകരുള്ള പാട്ടുകാരിയായ റിഹാന വിൻഡീസ് താരങ്ങളിലൊരാളുടെ സഹപാഠികൂടിയാണ്. ബാർബഡോസിൽ ഒപ്പം പഠിച്ച കളിക്കൂട്ടുകാരൻ കാർലോസ് ബ്രാത്ത് വെയ്റ്റാണ് ആ താരം. സുഹൃത്തിന്‍റെ വെടിക്കെട്ട് ബാറ്റിംഗ് കാണാനായിരുന്നു റിഹാന എത്തിയത്. കൂട്ടുകാർക്കൊപ്പം കളി ആസ്വദിച്ചെങ്കിലും ബാർബഡോസുകാരിക്ക് പക്ഷേ കളിക്കൂട്ടുകാരൻറെ കിടിലന്‍ ബാറ്റിംഗ് കാണാന്‍ കഴിഞ്ഞില്ല.

15 പന്തിൽ 8 റൺസുമായി കാർലോസ് ബ്രാത്ത് വെയ്റ്റ് കൂടാരം കയറി. എങ്കിലും മത്സര ശേഷം വെസ്റ്റ് ഇൻഡീസ് ടീമിന്‍റെ ഡ്രസിംഗ് റൂമിലെത്തി ആശംസ അറിയിച്ച ശേഷമാണ് താരം മടങ്ങിയത്.  റിഹാനയുടെ സാന്നിധ്യത്തിന് ക്യാപ്റ്റൻ ജേസൻ ഹോൾഡറും നന്ദിയറിയിച്ചു. 9 ഗ്രാമി അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ഗായികയാണ് റിഹാന. ടൈം മാഗസിന്റെ 2018-ല്‍ ലോകത്തെ സ്വാധീനിച്ച 100 വ്യക്തികളുടെ പട്ടികയിലും റിഹാന ഇടംപിടിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios