ലണ്ടന്‍: ലോകകപ്പില്‍ ഋഷഭ് പന്ത് കരുതല്‍ താരമായി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. പന്ത് ഇന്ത്യാ പാക് പോരാട്ടം നടക്കുന്ന മാഞ്ചസ്റ്ററിലെത്തി. ശിഖര്‍ ധവാന് പരിക്കേറ്റതിനെത്തുടര്‍ന്നാണ് പന്തിനെ  ഇംഗ്ലണ്ടിലേക്ക് വിളിച്ചു വരുത്തിയത്. ബിസിസിഐ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈയിലെ തള്ളവിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ സ്റ്റാന്‍ഡ് ബൈ ആയാണ് പന്ത് ഇംഗ്ലണ്ടില്‍ ടീമിനൊപ്പം ചേരുന്നത്. നാലാം നമ്പറില്‍ ആരെ കളിപ്പിക്കണമെന്ന കാര്യത്തില്‍ ഇപ്പോഴും അന്തിമ തീരുമാനം എടുത്തിട്ടില്ല.

വിജയ് ശങ്കറെയോ ദിനേശ് കാര്‍ത്തിക്കിനെയോ നാലാം നമ്പറില്‍ പരീക്ഷിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഇരുവരെയും കളിപ്പിച്ചില്ലെങ്കില്‍ ധോണി നാലാം നമ്പറില്‍ ഇറങ്ങുകയും രവീന്ദ്ര ജഡേജയെ കൂടി ഉള്‍പ്പെടുത്തി അഞ്ച് ബൗളര്‍മാരുമായി കളിക്കുക എന്നതും ടീമിന് മുന്നിലുള്ള സാധ്യതയാണ്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ഓപ്പണര്‍ ശിഖര്‍ ധവാന് കൈക്ക് പരിക്കേറ്റത്.