ടീമില്‍ തുടരുമെന്ന തീരുമാനം മികച്ചതാണ്'. വിന്‍ഡീസിന് വേണ്ടി അദ്ദേഹം കളിക്കളത്തിലിറങ്ങുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും ഹോള്‍ഡര്‍
ലണ്ടന്‍: വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ക്രിസ് ഗെയ്ലിന്‍റെ വിരമിക്കലിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് വിന്‍ഡീസ് ടീം ക്യാപ്ടന്‍ ജേസണ്‍ ഹോള്‍ഡര്‍. 'വിരമിക്കലിനെക്കുറിച്ച് അറിയില്ല. അദ്ദേഹം ഒരിക്കലും അക്കാര്യം ഡ്രസിംഗ് റൂമില്‍ വെച്ച് പറഞ്ഞിട്ടില്ല. ടീമില്‍ തുടരുമെന്ന അദ്ദേഹത്തിന്‍റെ തീരുമാനം മികച്ചതാണ്'. വിന്‍ഡീസിന് വേണ്ടി അദ്ദേഹം കളിക്കളത്തിലിറങ്ങുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നും ഹോള്‍ഡര്‍ കൂട്ടിച്ചേര്‍ത്തു.
ലോകകപ്പിന് ശേഷം വിരമിക്കാനുള്ള തീരുമാനത്തില്‍ മാറ്റം വരുത്തിയ വിവരംവിന്‍ഡീസ് ഓള്‍റൗണ്ടര്‍ ക്രിസ് ഗെയ്‌ല്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. ലോകകപ്പിന് ശേഷം നടക്കുന്ന ഇന്ത്യക്കെതിരായ മത്സരങ്ങളില്‍ പങ്കെടുക്കുമെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തിനിടെ താരം വ്യക്തമാക്കിയത്.
Scroll to load tweet…
