ലണ്ടന്‍: ലോകകപ്പിലെ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ന്യൂസിലൻഡ്, വെസ്റ്റ് ഇൻഡീസിനെ നേരിടും. വൈകിട്ട് ആറ് മുതൽ മാഞ്ചസ്റ്ററിലാണ് മത്സരം. തോൽവി അറിയാതെ മുന്നേറുന്ന കിവികള്‍ക്ക് ഇന്ന് ജയിച്ചാൽ സെമി ഫൈനൽ ഉറപ്പാക്കാം.

നിലവില്‍ അഞ്ച് മത്സരങ്ങളില്‍ നാലും വിജയിച്ച് ഒമ്പതു പോയിന്‍റുമായി രണ്ടാമതാണ് ന്യൂസിലൻഡ്. അഞ്ച് കളിയിൽ മൂന്ന് പോയിന്‍റ് മാത്രമുള്ള വിൻഡീസിന് ഇന്ന് ജയിച്ചാലും സെമി ഉറപ്പില്ല. ലോകകപ്പില്‍ ഇന്ന് ആദ്യ മത്സരത്തില്‍ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. നാലാം ജയം തേടിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. വൈകീട്ട് മൂന്നിന് സതാംപ്ടണിലാണ് മത്സരം.