ലണ്ടന്‍: ലോകകപ്പില്‍ ഓസീസ് മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറുകയാണ്. ചിരവൈരികളായ ഓസീസും ഇംഗ്ലണ്ടുമാണ് ഇന്ന് ഏറ്റുമുട്ടുന്നത്. അതിനിടെ ഓസീസ് താരങ്ങളുടെ ഒരു വീഡിയോ ട്വിറ്ററില്‍ ഷെയറു ചെയ്തിരിക്കുകയാണ് ഐസിസി.

ഉസ്മാന്‍ ഖവാജയും ഒപ്പം മാര്‍ക്കസ് സ്റ്റോയിനിസുമാണ് ദൃശ്യങ്ങളില്‍. ഇരുവരും ക്രിക്കറ്റ്ഡംഷറാഡ്സ് കളിക്കുന്നതാണ് വീഡിയോ. സിനിമാ പേരിന് പകരം ക്രിക്കറ്റ് താരങ്ങളെയാണ് അനുകരിച്ച് കാണിക്കേണ്ടത്. കൂട്ടാളി ആരെയാണ് അനുകരിച്ചതെന്ന് കണ്ട് പിടിക്കുകയും വേണം. ഐസിസി ട്വിറ്റില്‍ പങ്കു വെച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍.