ലണ്ടന്‍: തുടര്‍ച്ചയായി രണ്ടാം തവണയും ലോകകപ്പില്‍ ഇന്ത്യ ഫെെനല്‍ കാണാതെ പുറത്തു പോയി. ഇന്ത്യയുടെ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പരാജയപ്പെട്ട സെമിയില്‍ ടീമിനെ നാണംകെട്ട വമ്പന്‍ തോല്‍വിയില്‍ നിന്നും കരകയറ്റിയത് തോൽക്കാൻ മനസില്ലാതെ ബാറ്റു വീശിയ രവീന്ദ്ര ജഡേജയാണ്. 

സെമിയിലെ ജഡേജയുടെ പ്രകടനത്തെക്കുറിച്ച് വിരാട് കോലിയുടെ പ്രതികരണം ഇങ്ങനെ. "കഴിവുള്ള താരമാണ് ജഡേജ. ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയ താരമാണ് അദ്ദേഹം. വലിയ പരാജയത്തിലേക്കെന്ന് തോന്നിപ്പിച്ച സമയത്ത് സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച്  മികച്ച  പ്രകടനമാണ് ജഡേജ പുറത്തെടുത്തത്". എല്ലാവര്‍ക്കും പ്രചോദനമാകുന്ന താരമാണ് അദ്ദേഹമെന്നും കോലി കൂട്ടിച്ചേര്‍ത്തു.