ലങ്കാഷെയറിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡാണ് ഈ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഒരു വേദി. ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടവും ഒരു സെമി ഫൈനലും ഉള്‍പ്പെടെ ആറു മത്സരങ്ങളാണ് ഇവിടെ നടക്കുക.

ഓള്‍ഡ് ട്രാഫോര്‍ഡ്
സ്ഥാപിച്ചത് 1857ല്‍
കപ്പാസിറ്റി-24600

ലങ്കാഷെയറിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡാണ് ഈ ലോകകപ്പിലെ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന ഒരു വേദി. ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടവും ഒരു സെമി ഫൈനലും ഉള്‍പ്പെടെ ആറു മത്സരങ്ങളാണ് ഇവിടെ നടക്കുക. മുമ്പ് രണ്ടുതവണ ലോകകപ്പ് സെമി പോരാട്ടങ്ങള്‍ക്ക് ഓള്‍ഡ് ട്രാഫോര്‍ഡ് വേദിയായിട്ടുണ്ട്. 1979ലും 1983ലും. ഇംഗ്ലണ്ടിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ ടെസ്റ്റ് വേദികൂടിയാണ് ഓള്‍ ട്രഫോര്‍ഡ്. 1884 മുതല്‍ ടെസ്റ്റിന് വേദിയാവുന്ന ഇവിടെ പവലിയന്‍ എന്‍ഡിനെ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായ പേരില്‍ ജെയിംസ് ആന്‍ഡേഴ്സന്‍ എന്‍ഡായി പുനര്‍നാമകരണം ചെയ്തിരുന്നു.

ലോകകപ്പ് മത്സരങ്ങള്‍-6
ജൂണ്‍-16 ഇന്ത്യ-പാക്കിസ്ഥാന്‍
ജൂണ്‍-18 ഇംഗ്ലണ്ട്-അഫ്ഗാനിസ്ഥാന്‍
ജൂണ്‍-22 വെസ്റ്റ് ഇന്‍ഡീസ്-ന്യൂസിലന്‍ഡ്
ജൂണ്‍-27 വെസ്റ്റ് ഇന്‍ഡീസ്-ഇന്ത്യ
ജൂലൈ-6 ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക
ജൂലൈ-9 ആദ്യ സെമിഫൈനല്‍