സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. 

ഹൈദരാബാദ് : നഗ്നനൃത്തം (Nude Dance) സംഘടിപ്പിച്ചതിന് ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരിയിൽ 10 പേരെ അറസ്റ്റ് (Arrest) ചെയ്തു. ഉപ്പംഗല ഗ്രാമത്തിലാണ് നഗ്നനൃത്തം സംഘടിപ്പിച്ചത്. സോഷ്യൽ മീഡിയയിൽ (Social Media) ഇതുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി.

നൃത്തത്തിന്റെ സംഘാടകരായ പത്തുപേരെയാണ് കൊറിംഗ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാണ് നൃത്തം സംഘടിപ്പിക്കപ്പെട്ടതെന്ന് അറിയില്ലെന്നും സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നുമാണ് പൊലീസ് പറ‌‌ഞ്ഞത്. ഏപ്രിൽ 14 നും 15നും ഇടയിൽ പുലര്‍ച്ചെ 3 മണിക്കാണ് സംഭവം നടന്നതെന്നാണ് പൊലീസിന്റെ അനുമാനം. 

സഹോദരനെ വെട്ടിയ കേസിലെ പ്രതി പിടിയിൽ, ഒളിവിൽ കഴിഞ്ഞത് പള്ളിയുടെ മച്ചിന്റെ മുകളിൽ

മാന്നാർ: ഉളുന്തിയിൽ സഹോദരനെ വെട്ടി പരിക്കേൽപ്പിച്ച പ്രതി പിടിയിൽ. ഉളുന്തി തോട്ടത്തിൽ വീട്ടിൽ ജോയി (64) ആണ് മാന്നാർ പൊലീസിന്റെ പിടിയിലായത്. ഇയാളുടെ സഹോദരൻ തോട്ടത്തിൽ ഡെന്നീസിനാണ് വെട്ടേറ്റത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. തലയ്ക്ക് നാലോളം വെട്ടേറ്റ് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന ഡെന്നിസിന്റെ നില ഗുരുതരമാണ്. ഡെന്നീസിനെ വെട്ടിയ ശേഷം ജോയി ഒളിവിലായിരുന്നു. മാന്നാർ പൊലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഉളുന്തി പള്ളിയുടെ മുകളിലെ മച്ചിനു മുകളിൽ ഒളിവിൽ കഴിയുകയാണെന്ന് മനസ്സിലായത്.

മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ എസ്എച്ച്ഒ ജി. സുരേഷ് കുമാർ, ഗ്രേഡ് എസ്‌ഐ മാരായ ശ്രീകുമാർ, ജോൺ തോമസ്, സിവിൽ പൊലീസ് ഓഫീസർമാരായ, സാജിദ്, ഹാഷിം, അനീഷ്‌, ജില്ലാ പൊലീസ് മേധാവിയുടെ സ്പെഷൽ സ്‌ക്വാഡിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, അരുൺ ഭാസ്കർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.