പാലക്കാട്: പട്ടാമ്പി തൃത്താലയിൽ നിന്ന് എക്സൈസ് സംഘം 1000 ലിറ്റർ സ്പിരിറ്റ് പിടികൂടി. ടെമ്പോ വാനിൽ കടത്താൻ ശ്രമിച്ച സ്പിരിറ്റാണ് എക്സൈസ് സംഘത്തിന്‍റെ പരിശോധനയിലൂടെ പിടികൂടിയത്. ടെമ്പോവാനിലെ രഹസ്യ അറകളിലായിരുന്നു സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. 

വാഹനമോടിച്ച കോഴിക്കോട് ബാലുശേരി സ്വദേശി ഹംസയെ എക്പസൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. തൃത്താല മേഖലയിലെ കള്ളുഷാപ്പുകളിലേക്ക് വേണ്ടിയാണ് സ്പിരിറ്റ് എത്തിച്ചതെന്ന് സംശയിക്കുന്നതായി എക്സൈസ് അധികൃതർ പറഞ്ഞു.