2021 ആഗസ്റ്റ് മുതലാണ് കുട്ടി മദ്രസയിൽ പഠിക്കാനെത്തിയത്

ദില്ലി: പന്ത്രണ്ട് വയസുകാരനെ മദ്രസയിൽ വച്ച് ലൈംഗികമായി പീഡനത്തിനിരയാക്കിയ ശേഷം ദില്ലിയിലെ മദ്രസ അധ്യാപകൻ ഒളിവിൽ പോയി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ ദില്ലി പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഇയാൾ ഒളിവിൽ പോയത്. നോർത്ത് ദില്ലി സരായ് രോഹില പൊലീസാണ് സംഭവത്തിൽ കേസെടുത്തത്. പ്രതി ഇസ്രാൻ കുട്ടിയെ മയക്കികിടത്തിയാണ് പല തവണയായി പീഡിപ്പിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. ഇയാൾ ഒളിവിലാണെന്നും അന്വേഷണം തുടരുകയാണെന്നും ദില്ലി പൊലീസ് അറിയിച്ചു. 2021 ആഗസ്റ്റ് മുതലാണ് കുട്ടി മദ്രസയിൽ പഠിക്കാനെത്തിയത്.

റെയിൽ ട്രാക്കിൽ റീൽസ്, പാഞ്ഞുവന്ന ട്രെയിൻ ഹോൺ മുഴക്കിയിട്ടും മാറിയില്ല, യുവതിക്കും യുവാക്കൾക്കും ദാരുണാന്ത്യം

അതേസമയം തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത പോക്സോ കേസിലെ ഇരയുടെ പേര് പൊലീസ് വെളിപ്പെടുത്തി എന്നതാണ്. ഇക്കാര്യത്തിൽ പൊലീസിനെതിരെ വലിയ തോതിൽ വിമര്‍ശനം ഉയർന്നിട്ടുണ്ട്. പീഡനത്തിന് ഇരയായ പതിനൊന്നുകാരിയുടെ പേര് വെളിപ്പെടുത്തിയ പൊലീസ് ഇരയുടെ പേര് മറച്ചുവച്ചു എന്നതും വിമർശനം ശക്തമാകാൻ കാരണമായിട്ടുണ്ട്. പോക്സോ കേസിൽ പീഡിപ്പിച്ച പ്രതിയുടെ പേര് മറച്ച് വച്ച പൊലീസ് ഇരയായ പതിനൊന്നുകാരിയുടെ പേരും വിലാസവും മറ്റ് വിവരങ്ങളും അടക്കം വെളിപ്പെടുത്തിയും എഫ് ഐ ആർ പൊലീസ് വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുയായിരുന്നു. തിരുവനന്തപുരം അയിരൂർ സ്റ്റേഷനിനിലാണ് ഗുരുതര വീഴ്ച സംഭവിച്ചത്. പ്രായപൂർത്തിയാകാത്തവർ ആക്രമിക്കപ്പെടുന്ന കേസുകളിലെന്നല്ല പീഡന കേസുകളിൽ തന്നെ ഇരയുടെ പേരോ തിരിച്ചറിയുന്ന മറ്റ് വിവരങ്ങളോ പുറത്തുവിടുന്നത് നിയമ വിരുദ്ധമാണ്. പോക്സോ നിയമത്തിന്റെ 23 ആം വകുപ്പിലും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. എന്നാൽ അയിരൂർ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇക്കാര്യങ്ങളൊന്നും പാലിക്കാതെയാണ് കേസിൽ എഫ് ഐ ആ‌ർ പൊലീസ് വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചത്. പോക്സോ കേസിന്റെ അടിസ്ഥാന മാനദണ്ഡങ്ങൾ പോലും പാലിക്കാത്ത പൊലീസ് എഫ് ഐ ആറിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. തിരുവനന്തപുരം അയിരൂർ പൊലീസ്. മദ്രസയിൽ വച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് ഇരയുടെ പേരും മാതാവിന്‍റെ പേരും വിലാസവും പീഡിപ്പിക്കപ്പെട്ട സ്ഥലത്തിന്റെ വിലാസമടക്കമുള്ള എഫ് ഐ ആർ പൊലീസ് വെബ്സൈറ്റിലൂടെ പുറത്തുവിട്ടത്.

പോക്സോ കേസ് ഇരയുടെ പേര് വെളിപ്പെടുത്തി പൊലീസ്; പ്രതിയുടെ പേര് മറച്ച് വെച്ചു