സൂറത്ത്: പന്ത്രണ്ട് വയസ്സുള്ള പെണ്‍കുട്ടി ഗര്‍ഭിണിയെന്ന് മനസിലായതോടെ പുറത്തെത്തുന്നത് എട്ട് മാസം മുമ്പ് നടന്ന ഞെട്ടിക്കുന്ന ബലാത്സംഗ വിവരം. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം ഉണ്ടായത്. പ്രദേശത്തുള്ള ഒരു പഴക്കച്ചവടക്കാരനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന കാര്യം മാതാപിതാക്കള്‍ മനസിലാക്കിയതോടെയാണ് പീഡന വിവരം പുറത്തായത്. 

പെണ്‍കുട്ടി ഇപ്പോള്‍ എട്ട് മാസം ഗര്‍ഭിണിയാണ്. പ്രദേശത്തുള്ള ഒരു ഫാമിലേക്ക് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തുടര്‍ന്ന് അവിടെവെച്ച് പ്രതി കുട്ടിയെ ബലാത്സംഗം ചെയ്തു.

ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ പ്രതി ഒരു ഓട്ടോയില്‍ കയറ്റി വീട്ടിലേക്ക് അയച്ചു. കുട്ടി സംഭവം വീട്ടുകാരെ അറിയിച്ചിരുന്നില്ല. ഗര്‍ഭിണിയാണെന്ന് മാതാപിതാക്കള്‍ മനസിലാക്കിയതോടെയാണ് പീഡന വിവരം കുട്ടി തുറന്നു പറയുന്നത്.