ചൊവ്വാഴ്ച വൈകിട്ട് ഭോപ്പാലിലെ മനുഭവൻ ടെക്രിയിലെ ക്ഷേത്രത്തിൽ പോയശേഷം മടങ്ങുകയായിരുന്നു പെണ്‍കുട്ടി. പതിനാറുകാരിയായ ബന്ധുവും ഒപ്പമുണ്ടായിരുന്നു.
ഭോപ്പാൽ: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ കൗമാരക്കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കിയശേഷം തല തല്ലിത്തകർത്തു കൊലപ്പെടുത്തി. ചൊവ്വാഴ്ചയായിരുന്നു ദാരൂണമായ സംഭവം അരങ്ങേറിയത്. സംഭവസമയത്ത് ഇരയായ പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ബന്ധുകൂടിയായ കൗമാരക്കാരി കുറ്റവാളികളെ തിരിച്ചറിഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്
ചൊവ്വാഴ്ച വൈകിട്ട് ഭോപ്പാലിലെ മനുഭവൻ ടെക്രിയിലെ ക്ഷേത്രത്തിൽ പോയശേഷം മടങ്ങുകയായിരുന്നു പെണ്‍കുട്ടി. പതിനാറുകാരിയായ ബന്ധുവും ഒപ്പമുണ്ടായിരുന്നു. ഈ സമയം അടുപ്പംകൂടി എത്തിയ രണ്ടുപേർ ചേർന്ന് പെണ്‍കുട്ടിയെ ഒഴിഞ്ഞ പ്രദേശത്തേക്കു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഇതിനുശേഷം തലയിൽ കല്ലുപയോഗിച്ച് ഇടിച്ച് പെണ്‍കുട്ടിയെ കൊലപ്പെടുത്തി.
പെണ്‍കുട്ടി തിരിച്ചെത്താതായതോടെ അടുത്ത ദിവസമാണ് വീട്ടുകാർ പോലീസിനെ സമീപിക്കുന്നത്. അന്വേഷണം നടത്തിയ പോലീസ് അയൽവാസികളായ രണ്ടു യുവാക്കളെയും ഒപ്പമുണ്ടായിരുന്ന ബന്ധുവായ പെണ്‍കുട്ടിയെയും അറസ്റ്റ് ചെയ്തു. എത്രപേർ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതിൽ കൃത്യമായ വിവരം ലഭിക്കാൻ ഫോറൻസിക് പരിശോധനാ ഫലത്തിനായി പോലീസ് കാത്തിരിക്കുകയാണ്. വിവരമറിഞ്ഞ് ബോധംനഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ ആശുപത്രിയിലാണ് എന്നാണ് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
