ഷാജഹാൻപൂർ: പതിമൂന്നുകാരനെ നാലം​ഗ സംഘം പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപൂരിലുള്ള പുയാവ എന്ന പ്രദേശത്താണ് സംഭവം. കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ റഹ്മാൻ, രവി, ​ഗുള്ളി, വസീം എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. 

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. നാലം​ഗ സംഘം കുട്ടിയെ നിർബന്ധിച്ച് പ്രദേശത്തെ ഉദ്യാനത്തിൽ കൊണ്ടു പോവുകയും ഇവിടെ വച്ച് പീഡനത്തിന് ഇരയാക്കുകയുമായിരുന്നുവെന്ന് സീനിയർ പൊലീസ് ഓഫീസർ ജസ്വീർ സിങ് പറഞ്ഞു.

പിന്നീട് താൻ ചൂഷണത്തിന് ഇരയായ വിവരം കുട്ടി ബന്ധുക്കളോട് പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പ്രതികൾ ഒളവിലാണെന്നും എത്രം വേ​ഗം പിടികൂടുമെന്നും പൊലീസ് അറിയിച്ചു. അതേസമയം പതിമൂന്നുകാരനെ വൈദ്യപരിശേധനയ്ക്കായി അയച്ചിട്ടുണ്ട്.