ചെന്നൈ: തമിഴ്നാട്ടിലെ പുതുക്കോട്ടയില്‍ 13-കാരിയെ കഴുത്തറുത്ത് കാട്ടില്‍ ഉപേക്ഷിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല. പുതുക്കോട്ട ഗന്ധര്‍വക്കോട്ടൈയിലാണ് സംഭവം. വീട്ടിൽ നിന്ന് അര കിലോമീറ്റർ അകലെയുള്ള പഞ്ചായത്ത് പൈപ്പില്‍ നിൽ നിന്ന് വെള്ളം  വെള്ളമെടുക്കാന്‍ എത്തിയ പെണ്‍കുട്ടിയെ ഒരു സംഘം ആളുകള്‍  ചേര്‍ന്ന് കഴുത്തറുത്ത് കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

പെണ്‍കുട്ടി തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കഴുത്തില്‍ മുറിവേറ്റ നിലയില്‍ അബോധാവസ്ഥയില്‍ കാട്ടില്‍ കണ്ടെത്തിയത്. ഉടന്‍  തഞ്ചാവൂർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുട്ടിയുടെ വസ്ത്രങ്ങള്‍ കീറിയിരുന്നുവെന്നും എന്നാല്‍, മാനഭംഗപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

സംഭവത്തില്‍ നാലു പേരെ സംശയിക്കുന്നതായും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി. പോക്സൊ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തി വരുകയാമെന്നും പൊലീസ് വ്യക്തമാക്കി. കുറ്റകൃത്യ സ്ഥലത്ത് നിന്ന് പൊലീസ് വിരലടയാളം ശേഖരിച്ചിട്ടുണ്ട്.