Asianet News MalayalamAsianet News Malayalam

ആറന്മുളയിൽ പതിമൂന്ന് കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; രണ്ട് പേർ അറസ്റ്റിൽ

സംഭവത്തിൽ അമ്മയ്ക്കും മറ്റ് രണ്ട് പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ സ‍ർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

13 year old girl raped in pathanamthitta two arrest
Author
Pathanamthitta, First Published Jul 31, 2021, 2:02 PM IST

പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയിൽ പതിമൂന്ന് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. കായകുളം സ്വദേശികളായ ഷിബിൻ, മുഹമ്മദ് ഷിറാസ് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ അമ്മയ്ക്കും മറ്റ് രണ്ട് പേർക്കുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ സ‍ർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. അന്ന് വൈകീട്ട് തന്നെ കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി ആദ്യം പൊലീസിനെ സമീപിച്ചത് രണ്ടാനച്ഛനാണ്. പരാതിയിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെ തൊട്ടടുത്ത ദിവസം പെൺകുട്ടില്‍ വീട്ടിൽ തിരിച്ചെത്തി. അസ്വഭാവികതകൾ കാണിച്ച കുട്ടിയെ കൗൺസിലിങ്ങ് നടത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ ഇത് സ്ഥിരീകരിച്ചു. പഞ്ചായത്ത് അംഗമാണ് ഈ പൊലീസിനെ വിവരം അറിയിച്ചത്. അമ്മയ്ക്ക് പുറമെ ഹരിപ്പാട് സ്വദേശിയായ ലോറി ഡ്രൈവറിനും  സുഹൃത്തിനുമെതിരെയാണ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തത്.

ലോറി ഡ്രൈവർ ആയ പ്രതി പല തവണ കുട്ടിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. സംഭവ ദിവസം ഇയാൾ തന്നെയാണ് കുട്ടിയെ വീട്ടിൽ എത്തി ബൈക്കിൽ കയറ്റി കൊണ്ടുപോയത്. കുട്ടിയെ കൊണ്ടു പോകുന്നതിൽ അമ്മയുടെ സമ്മതം ഉണ്ടായിരുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്. പ്രാഥമിക അന്വേഷണത്തിൽ കുട്ടിയുടെ അമ്മയ്ക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. അമ്മയും നിലവിൽ സർക്കാർ സംരക്ഷണ കേന്ദ്രത്തിലാണ്. പെൺകുട്ടിയുിടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്. കുട്ടിക്ക് നിലവിൽ ആരോഗ്യ പ്രശ്നങ്ങൾ ഇല്ല.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios