2021 ആഗസ്റ്റിലാണ് സംഭവം. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ പതിമൂന്നുകാരിയെയാണ് ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഢനത്തിനിരയാക്കിയത്
കൊച്ചി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിക്ക് എൺപത്തിരണ്ട് വർഷം കഠിനതടവും ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയും വിധിച്ചു. അസ്സം നഗാവ് സ്വദേശി ഇഷ്ബുൾ ഇസ്ലാമിനെ ആണ് പെരുമ്പാവൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ദിനേഷ്.എം.പിള്ള കഠിന തടവിന് ശിക്ഷിച്ചത്. 2021 ആഗസ്റ്റിലാണ് സംഭവം. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ പതിമൂന്നുകാരിയെയാണ് ഇയാൾ കത്തി കാട്ടി ഭീഷണിപ്പെടുത്തി പീഢനത്തിനിരയാക്കിയത്. അമ്മയോടൊപ്പം കഴിയുകയായിരുന്നു പെൺകുട്ടി. കുറുപ്പംപടി പൊലീസ് ആണ് കേസ് അന്വേഷിച്ചു കുറ്റപത്രം നൽകിയത്.

