Asianet News MalayalamAsianet News Malayalam

മറയൂരിൽ 13കാരിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതിക്ക് ഒൻപത് വർഷം തടവ്

പ്രതിക്ക് ഒൻപത് വർഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. കീഴാന്തൂർ സ്വദേശി ഗോവിന്ദരാജ് (21)നെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്
 

13 year old rape case in marayur accused sentenced to nine years in prison
Author
Marayur, First Published Aug 12, 2022, 8:00 PM IST

മറയൂര്‍:  ഇടുക്കി മറയൂരിൽ 13 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ഒൻപത് വർഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. കീഴാന്തൂർ സ്വദേശി ഗോവിന്ദരാജ് (21)നെയാണ് ഇടുക്കി അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്

2015ൽ മറയൂർ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടിയെ ഓട്ടോയിൽ കയറ്റി കൊണ്ടു പോയി പ്രതി ലൈംഗീകമായി ഉപദ്രവിക്കുകയായിരുന്നു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി കുട്ടിയുടെ പുനരധിവാസത്തിനായി 50000 രൂപ നൽകണമെന്നും കോടതി വിധിച്ചു. 

Read Also: ക്ലാസില്‍ പങ്കെടുക്കാന്‍ പള്ളിയിലെത്തിയ പെണ്‍കുട്ടിയോട് ക്രൂരത;പീഡിപ്പിച്ചത് ക്വയര്‍ ഗായകന്‍, ജീവപര്യന്തം തടവ്

കണ്ണൂരിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ. തളിപ്പറമ്പ് പ്രത്യേക പോക്സോ കോടതിയാണ്  സി എച്ച് അഭിലാഷിനെ ജീവപര്യന്തം ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി ആറ് വർഷം തടവ് കൂടി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. പ്രതി ഒരു ലക്ഷത്തി പതിനായിരം രൂപ പിഴയൊടുക്കുകയും വേണം.

2015 ആഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ദേവാലയത്തിൽ ഒരു ക്ലാസിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു പീഡനം. ദേവാലയത്തിലെ ഗായക സംഘാംഗമായ കാവുങ്കല്‍ ചെല്ലരിയന്‍ ഹൌസില്‍ സി എച്ച് അഭിലാഷ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഒമ്പതാം ക്ലാസുകാരിയായ പെണ്‍കുട്ടി ദേവാലയത്തില്‍ വേദപഠന ക്ലാസിന് എത്തിയപ്പോഴാണ് പീഡനം നടന്നത്. പെണ്‍കുട്ടിയെ പ്രതി ദേവാലയത്തിലെ പാട്ട് പരിശീലിക്കുന്ന ഹാളിനകത്തുവച്ച് ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ പോക്സോ വകുപ്പ് പ്രകാരം തളിമ്പറമ്പ് പൊലീസാണ് കേസെടുത്തത്. 2016 ഫെബ്രുവരി 27ന് അഭിലാഷ് പിടിയിലായി. ബലാൽസംഘം നടന്ന് ഏഴ് വർഷത്തിന് ശേഷമാണ് പ്രതിക്ക് ശിക്ഷ ലഭിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഷെറി മോള്‍ കോടതിയില്‍ ഹാജരായി. 

Read Also: നടിയെ ആക്രമിച്ച കേസ്: അതിജീവിത ഹൈക്കോടതിയിൽ, ' പ്രിൻസിപ്പൽ സെ‌ഷൻസ് കോടതിയില്‍ വിചാരണ വേണ്ട'

Follow Us:
Download App:
  • android
  • ios