Asianet News MalayalamAsianet News Malayalam

നടിയെ ആക്രമിച്ച കേസ്: അതിജീവിത ഹൈക്കോടതിയിൽ, ' പ്രിൻസിപ്പൽ സെ‌ഷൻസ് കോടതിയില്‍ വിചാരണ വേണ്ട'

രേഖകൾ സ്പെഷ്യൽ കോടതിയിൽ നിന്ന് മാറ്റരുത്.പ്രിൻസിപ്പൽ സെ‌ഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമെന്നും ആക്ഷേപം.

Actress case,legel battle over trial court change
Author
Kochi, First Published Aug 12, 2022, 4:43 PM IST

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ കോടതി മാറ്റം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു.രേഖകൾ സ്പെഷ്യൽ കോടതിയിൽ നിന്ന് മാറ്റരുത്.പ്രിൻസിപ്പൽ സെ‌ഷൻസ് കോടതിയിലേക്ക് വിചാരണ മാറ്റാനുള്ള തീരുമാനം നിയമവിരുദ്ധമെന്നും ഹര്‍ജിയില്‍ ആരോപിച്ചു

ജഡ്ജി മാറണമെന്ന് ആവർത്തിച്ച് അതിജീവിത, എതിർത്ത് പ്രതിഭാഗം; അന്വേഷണ ഉദ്യോഗസ്ഥന് കോടതിയുടെ വിമർശനം

 

നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥന് വിചാരണ കോടതിയുടെ അതിരൂക്ഷ വിമർശനം. ഉദ്യോഗസ്ഥന് പ്രത്യേക താൽപര്യങ്ങളാണെന്നും കോടതിയെ കബിളിപ്പിക്കാൻ ശ്രമിക്കരുതെന്നും വിമർശനം ഉയർന്നു. കോടതി നടപടി ക്രമങ്ങളിൽ പങ്കെടുക്കാതെ ഉദ്യോഗസ്ഥൻ പുറത്ത് കറങ്ങി നടക്കുകയാണെന്നും ജഡ്ജി വിമർശിച്ചു.

കോടതിയിലെ രഹസ്യ രേഖകൾ കീഴുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ചോർത്തുകയാണ് ഉദ്യോഗസ്ഥനെന്നാണ് മറ്റൊരു വിമർശനം. നടപടികൾ പാലിക്കണമെന്ന് ഉദ്യോഗസ്ഥന് മുന്നയിയിപ്പ് നൽകുന്നുവെന്നും കോടതി പറഞ്ഞു.

 വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസ് മാറണമെന്ന ആവശ്യം പ്രോസിക്യൂഷനും അതിജീവതയും ഇന്നലെ ആവർത്തിച്ചു. കേസ് പ്രത്യേക കോടതിയിലേക്ക് തന്നെ മാറ്റണം. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് കേസ് സെഷൻസ് കോടതിയിലേക്ക് മാറ്റിയത്. ഇത് ഭാവിയിൽ ചിലപ്പോൾ കേസിനെ ദോഷകരമായി ബാധിക്കുമെന്നും പ്രോസിക്യൂഷനും അതിജീവിതയും വാദിച്ചു.ഇതിനു പന്നാലെയാണ് ഇന്ന് അതിജീവിത  ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്

2017 ലെ ജാമ്യ വ്യവസ്ഥ ദിലീപ് ലംഘിച്ചോ? ജാമ്യം റദ്ദാകുമോ? തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ, ഹൈക്കോടതിയുടെ നോട്ടീസ്

അതിജീവിതയെ മാനസികമായി തളർത്തരുത്: പീഡനക്കേസുകളിൽ വിചാരണയ്ക്ക് മാർഗ്ഗനിർദേശങ്ങളുമായി സുപ്രീംകോടതി

ലൈംഗിക പീഡന കേസുകളിലെ വിചാരണ സൂക്ഷമായി കൈകാര്യം ചെയ്യണമെന്ന് സുപ്രീം കോടതിയുടെ നിർദേശിച്ചു. പീഡനക്കേസുകളിൽ അതിജീവിതയുടെ വിസ്താരം അനന്തമായി നീളുന്ന നില പാടില്ലെന്നും പറ്റുമെങ്കിൽ ഒരൊറ്റ സിറ്റിംഗിൽ തന്നെ അതിജീവിതയുടെ വിസ്താരം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.

പീഡനക്കേസുകളിൽ നീതി തേടുന്ന അതിജീവിതയ്ക്ക് മുന്നിൽ നടപടികൾ കഠിനമാകുന്ന നിലയുണ്ടാവാൻ പാടില്ല. വിസ്താരത്തിൽ എതിർഭാഗം അഭിഭാഷകർ മാന്യതയോടെ കൂടി വേണം വിസ്താരം നടത്താൻ. ലജ്ജാകരവും അനുചിതവുമായ  ചോദ്യങ്ങൾ പ്രതിഭാഗം അഭിഭാഷകർ വിസ്താരത്തിൽ നിന്നും ഒഴിവാക്കണം. അതിജീവിത കോടതിയിലെത്തി മൊഴി നൽകുമ്പോൾ പ്രതിയെ കാണാതിരിക്കാൻ വേണ്ട നടപടികൾ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ,ജെ ബി പർദ്ദി വാലാ എന്നിവരടങ്ങുന്ന ബെഞ്ചിൻ്റേതാണ് ഉത്തരവ്. 

Follow Us:
Download App:
  • android
  • ios