വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് ഗ്രേയ്സിനെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടത്. എന്നാല്‍ എട്ടരയോടെ ഗ്രേയ്സിന്‍റെ വീടിന് അധികം അകലെയല്ലാതെയുള്ള ഒരിടത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു.

കാണാതായി രണ്ട് മണിക്കൂറിനുള്ളില്‍ ആറുവയസ്സുകാരി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ 14 വയസ്സുകാരന്‍ അറസ്റ്റില്‍. അമേരിക്കയിലെ ഇന്ത്യാനയിലെ ന്യൂ കാര്‍ലിസ്ലിലാണ് സംഭവം. ഗ്രേയ്സ് റോസ് എന്ന ആറുവയസ്സുകാരിയെയാണ് വെള്ളിയാഴ്ച കാണാതായത്. വെള്ളിയാഴ്ച വൈകുന്നേരം ആറരയോടെയാണ് ഗ്രേയ്സിനെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതിപ്പെട്ടത്.

എന്നാല്‍ എട്ടരയോടെ ഗ്രേയ്സിന്‍റെ വീടിന് അധികം അകലെയല്ലാതെയുള്ള ഒരിടത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. അപരിചിതരോട് പോലും ഇടപഴകാന്‍ മടിയില്ലാത്ത പ്രകൃതമായിരുന്നു ഗ്രേയ്സിന്‍റേതെന്ന് ബന്ധുക്കള്‍ പറയുന്നത്. കുടുംബമായി നിരവധിപ്പേര്‍ താമസിക്കുന്ന ഈ മേഖലയിലുണ്ടായിരിക്കുന്ന കൊലപാതകത്തിന്‍റെ ഞെട്ടലിലാണ് ഈ മേഖലയിലുള്ളവര്‍. അറസ്റ്റിലായ പതിനാലുകാരന്‍റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

വീടിന് വെളിയില്‍ സുഹൃത്തുക്കളോടൊപ്പം കളിക്കാനായി പോയ ഗ്രേയ്സ് മടങ്ങി എത്താത്തതിനേത്തുടര്‍ന്നാണ് രക്ഷിതാക്കള്‍ അന്വേഷണം ആരംഭിച്ചത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ ഗ്രേയ്സിന്‍റെ മരണകാരണം വ്യക്തമാകൂ. ഇന്ത്യാന സ്വദേശിയാണ് അറസ്റ്റിലായ പതിനാലുകാരനുമെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.