മഹാരാഷ്ട്ര: നാല്പത് രൂപയ്ക്ക് വേണ്ടിയുള്ള തമ്മിലടിയില്‍ 14 കാരന്‍‌ സഹോദരനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഔറംഗാബാദാണ് സംഭവം. സംഭവത്തിന് തലേ ദിവസം സഹോദരങ്ങള്‍ തമ്മില്‍ നാല്പത് രൂപയ്ക്ക് വേണ്ടി വാക്കേറ്റവും അടിയും നടന്നിരുന്നു. 

പിന്നേറ്റ് ഉച്ചയ്ക്ക് സഹോദരന്‍ സ്കൂള്‍ വിട്ട് വീട്ടിലെത്തി ഊണ് കഴിച്ച് കിടന്നുറങ്ങുമ്പോള്‍ ഇളയ സഹോദരന്‍ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നെന്നാണ് കേസ്. 

മൂത്ത സഹോദരന് വീട്ടില് ലഭിക്കുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്നും വീട്ടുകാര് തന്നെ ഒഴിവാക്കാന്‍ നോക്കുകയാണെന്നും ഇയാള്‍ പതിവായി പരാതിപ്പെടാറുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇത് ഇരുവര്‍ക്കിടയില്‍ നിരന്തരം വഴക്കിന് പ്രയരിപ്പിച്ചിരുന്നു. സ്കൂളില്‍ മൂത്ത സഹോദരന്‍ പ്രസിദ്ധനാണെന്നതും ഇളയയാളെ പ്രകോപിപ്പിച്ചിരുന്നതായി പൊലീസ് അറിയിച്ചു.