പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ കൊല്ലം ചടയമംഗലത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം.

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ കൊല്ലം ചടയമംഗലത്ത് പൊലീസ് അറസ്റ്റ് ചെയ്തു. മൊബൈൽ ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പീഡനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചടയമംഗലം നെട്ടതറ സ്വദേശി ഷാരോൺ ദേവ് എന്ന 21-കാരനാണ് അറസ്റ്റിലായത്. മൊബൈൽ ഫോൺ വഴിയാണ് ഷാരോൺ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. പീന്നീട് കുട്ടിയുടെ വീട്ടിൽ ആരുമില്ലാത്ത നേരത്ത് വരുന്നത് പതിവാക്കി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ രക്ഷകർത്താക്കളെ വിവരം അറിയിച്ചു. 

തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്. വൈദ്യ പരിശോധനയിൽ കുട്ടി ശാരീരിക പീഡനത്തിന് ഇരയായതായി തെളിഞ്ഞു. ഇതോടെയാണ് ഷാരോണിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.