ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വധഭീഷണിയുയര്‍ത്തിയ 15കാരനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. ആഗ്ര സ്വദേശിയായ ബാലനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിന്ദുസ്ഥാന്‍ ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സ്റ്റേറ്റ് ഹെല്‍പ് ലൈന്‍ നമ്പറായ 112ലേക്കാണ് വാട്‌സ് ആപ് വഴി ബാലന്‍ ഭീഷണി സന്ദേശമയച്ചത്. സൈബര്‍ സെല്‍ അന്വേഷണത്തിലാണ് സന്ദേശം അയച്ച ഫോണ്‍ നമ്പര്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് രണ്ട് പൊലീസുകാര്‍ വീട്ടിലെത്തി ബാലനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് ജുവനൈല്‍ ബോര്‍ഡില്‍ ഹാജരാക്കിയ ശേഷം ജുവനൈല്‍ ഹോമിലേക്കയച്ചു. സ്‌കൂള്‍ അധ്യാപകന്റെ മകനാണ് ബാലന്‍.