Asianet News MalayalamAsianet News Malayalam

ആറ് വയസുകാരിയെ പീഡിപ്പിച്ചു; പതിനഞ്ചുകാരൻ അറസ്റ്റിൽ

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടി ട്യൂഷനായി എത്തിയപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കി പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. 

15 year old boy rape for minior girl in maharshtra
Author
Mumbai, First Published Oct 23, 2019, 3:43 PM IST

മുംബൈ: ആറ് വയസുകാരിയെ പീഡിപ്പിച്ച പതിനഞ്ചുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. താനെയിലെ കല്യാണിലാണ് സംഭവം. പതിനഞ്ചുകാരന്റെ സഹോദരി വീട്ടിൽ ട്യൂഷൻ പഠിപ്പിക്കുന്നുണ്ട്. ഇവിടെ പഠിക്കാനെത്തിയ കുട്ടിയാണ് പീഡനത്തിന് ഇരയായത്.

തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പെൺകുട്ടി ട്യൂഷനായി എത്തിയപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഈ തക്കം നോക്കി പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വീട്ടിലെത്തിയ കുട്ടി മതാപിതാക്കളെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
 
തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. പിന്നാലെ പതിന‍ഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കുകയും ഇവിടെ നിന്ന് റിമാൻഡ് ഹോമിലേക്ക് അയക്കുകയും ചെയ്തു.

Follow Us:
Download App:
  • android
  • ios